Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭക്ഷണത്തില്‍ പഞ്ചസാര ഒഴിവാക്കാം; തിളക്കമുള്ള ചര്‍മം സ്വന്തമാക്കാം

ഭക്ഷണത്തില്‍ പഞ്ചസാര ഒഴിവാക്കാം; തിളക്കമുള്ള ചര്‍മം സ്വന്തമാക്കാം

Kerala Voter 2 days ago

ക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുക മാത്രമല്ല, ചർമത്തിന് തിളക്കവും തെളിച്ചവും നല്‍കാനും സഹായിക്കും.

ശരീരത്തിലും കരളിലുമുള്ള അമിത കൊഴുപ്പ് കുറയുന്നതിലൂടെ മുഖത്തെ തടിപ്പും കണ്ണിനു താഴെയുള്ള വീക്കവും മാറാൻ ഇത് സഹായകരമാകും. ദഹനം മെച്ചപ്പെടുത്തി ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിലൂടെ മുഖക്കുരു, ചുവപ്പുനിറം തുടങ്ങിയ ചർമ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിക്കും.

ദൈനംദിന ജീവിതത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചില ലളിതമായ മാർഗ്ഗങ്ങള്‍ പിന്തുടരാം. ചായ, കാപ്പി എന്നിവ മധുരം ഒഴിവാക്കി കുടിക്കുക, പാക്കറ്റ് ജ്യൂസുകള്‍ക്ക് പകരം പഴങ്ങള്‍ നേരിട്ട് കഴിക്കുക എന്നിവ ശീലമാക്കാം. കൂടാതെ പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ പഞ്ചസാരയുടെ അളവ് പരിശോധിച്ച്‌ കുറഞ്ഞവ തിരഞ്ഞെടുക്കാനും അമിത മധുരമടങ്ങിയ എനർജി ഡ്രിങ്കുകള്‍ക്ക് പകരം കരിക്കിൻ വെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter