Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭാരത് ബയോടെക് കൊവാക്‌സിന്‍ വിതരണം ആദ്യഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക്; പട്ടികയില്‍ കേരളമില്ല

ഭാരത് ബയോടെക് കൊവാക്‌സിന്‍ വിതരണം ആദ്യഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക്; പട്ടികയില്‍ കേരളമില്ല

Kerala Voter 5 years ago
Latest

ഭാരത്‌കോ ബയോടെക് കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന പതിനാല് സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. 25 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മെയ് ആദ്യം മുതല്‍ വാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.

ഇവകൂടാതെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് അടക്കം 14 സംസ്ഥാനങ്ങളാണ് ഉള്ളത്. ഞായറാഴ്ചയാണ് സംസ്ഥാനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം അനുസരിച്ച്‌ പരിഗണിക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

English Summary : bharat biotech confirms direct supply of covaxin doses to 14 states

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter