Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി മോഹൻലാല്‍

ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി മോഹൻലാല്‍

Kerala Voter 3 days ago

ടൻ മോഹൻലാല്‍ തന്റെ ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കി. മോഹൻലാലിന്റെ വിശ്വസ്തനും പ്രമുഖ നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് ഈ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ഒരു വിഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

സിംഗപ്പൂരില്‍ വെച്ച്‌ നടന്ന വളരെ ലളിതവും മനോഹരവുമായ ഈ ചടങ്ങില്‍ ഒരുപിടി അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ മോഹൻലാല്‍, സുചിത്ര, ആന്റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകള്‍ എന്ന സ്നേഹം നിറഞ്ഞ കുറിപ്പോടെയാണ് ശാന്തി വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

"ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചേച്ചിക്ക്, ഒരായിരം ജന്മദിനാശംസകള്‍. ഒത്തിരി പ്രാർത്ഥനകളോടെ".- ആശംസകള്‍ നേർന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു. ആഘോഷ വേദിയില്‍ '60' എന്ന് വലിയ അക്ഷരത്തില്‍ ബലൂണുകള്‍ കൊണ്ട് എഴുതിവച്ചിരിക്കുന്നത് കാണാം. സുചിത്രയുടെ പിറന്നാള്‍ ആഘോഷം ഏറെ സവിശേഷമായിരുന്നുവെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter