Dailyhunt
ഛത്തീസ്ഗഡില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

Kerala Voter 1 week ago

ത്തീസ്ഗഡിലെ കാങ്കറില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു.

കാങ്കർ-നാരായണ്‍പൂർ അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. ഐഇഡി (IED) സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് സ്വാധീനമേഖലയില്‍ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ നിർവീര്യമാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ജില്ലാ റിസർവ് ഗാർഡിലെ (DRG) ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter