Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിപ്പ് ക്ഷാമം ആപ്പുകളെയും ബാധിക്കും; മാനദണ്ഡങ്ങള്‍ കടുപ്പിച്ച്‌ ഗൂഗിള്‍

ചിപ്പ് ക്ഷാമം ആപ്പുകളെയും ബാധിക്കും; മാനദണ്ഡങ്ങള്‍ കടുപ്പിച്ച്‌ ഗൂഗിള്‍

Kerala Voter 2 weeks ago

.ഐ ഡാറ്റാ സെന്ററുകളുടെ കുതിച്ചുചാട്ടം മൂലം ആഗോളതലത്തില്‍ നേരിടുന്ന ചിപ്പ്, റാം (RAM) ക്ഷാമം കണക്കിലെടുത്ത് ആൻഡ്രോയിഡ് ആപ്പുകള്‍ക്കായി പുതിയ നിർദ്ദേശങ്ങളുമായി ഗൂഗിള്‍.

ആപ്പുകളുടെ മെമ്മറി ഉപയോഗം കുറയ്ക്കുന്നതിനും ഉപയോക്താക്കള്‍ പുതിയ ഫോണുകളിലേക്ക് മാറുമ്പോള്‍ സുഗമമായ ഡാറ്റാ മൈഗ്രേഷൻ ഉറപ്പാക്കുന്നതിനുമാണ് ഗൂഗിള്‍ പ്ലേ പുതിയ നിബന്ധനകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ പ്ലേയില്‍ നല്‍കുന്ന ആപ്പുകള്‍ R8 പോലുള്ള ടൂളുകള്‍ ഉപയോഗിച്ച്‌ ചുരുക്കല്‍ (shrinking), ഒപ്റ്റിമൈസേഷൻ എന്നിവയില്‍ കുറഞ്ഞത് 25 ശതമാനം കവറേജ് ഉറപ്പാക്കണം. പരിധിയില്‍ കൂടുതല്‍ മെമ്മറി ഉപയോഗിക്കുന്ന ആപ്പുകളുടെ വേഗത സിസ്റ്റം തന്നെ കുറയ്ക്കാനും അത് പ്ലേ സ്റ്റോറിലെ പ്രകടനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മൊബൈല്‍ ഇൻഡസ്ട്രി നേരിടുന്ന ഹാർഡ്‌വെയർ ലഭ്യതക്കുറവ് ഉപയോക്താക്കളുടെ അനുഭവത്തെ ബാധിക്കാതിരിക്കാനാണ് ഈ നടപടിയെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

ഡെവലപ്പർമാർക്ക് മെമ്മറി പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി പുതിയ ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ടൂളുകളും ലഭ്യമാക്കിയിട്ടുണ്ട്. 2027 ഫെബ്രുവരി മുതല്‍ പുതിയ മെമ്മറി നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആപ്പുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ദൃശ്യപരത (visibility) നഷ്ടപ്പെട്ടേക്കാം. കൂടാതെ, പുതിയ ഫോണുകളിലേക്ക് മാറുമ്പോള്‍ ആൻഡ്രോയിഡ് റീസ്റ്റോർ ക്രെഡൻഷ്യല്‍സ് (API) വഴി ഉപയോക്താക്കള്‍ക്ക് സ്വയമേവ സൈൻ-ഇൻ ആകാനുള്ള 'സീറോ-ടാപ്പ് സൈൻ-ഇൻ' സംവിധാനവും 2027 ഏപ്രില്‍ മുതല്‍ നിർബന്ധമാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter