Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ 5 നില വാണിജ്യ കെട്ടിടം തകര്‍ന്നു വീണു; 2 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹിയില്‍ 5 നില വാണിജ്യ കെട്ടിടം തകര്‍ന്നു വീണു; 2 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Kerala Voter 2 weeks ago
സൗത്ത് ഡല്‍ഹിയിലെ സാകേത് മെട്രോ സ്റ്റേഷൻ സമീപം 5 നില വാണിജ്യ കെട്ടിടം തകർന്നു വീണുണ്ടായ ദുരന്തത്തില്‍ 2 പേർ മരിച്ചു.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.ഡല്‍ഹിയിലെ സാകേത് മെട്രോ സ്റ്റേഷൻ സമീപം സൈദുലജാബിലെ വെസ്റ്റേണ്‍ മാർഗിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. അഞ്ചുനില കെട്ടിടം പൂർണമായും നിലംപതിക്കുകയായിരുന്നു.കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, കഫേകള്‍, ഓഫീസുകള്‍ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി ഇതുവരെ 8 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.സംഭവത്തില്‍

പൊലീസ് കേസെടുത്തിട്ടുണ്ട്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter