ദുബൈയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോള്‍ (27) ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദുബായ് ശൈഖ് സായിദ് റോഡിലെ 'ദി കാർ സൂപ്പർ സ്റ്റോറില്‍' വീഡിയോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു.
എട്ടു മാസം മുൻപാണ് ഷിജിൻ ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുബായ് സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

