Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോള്‍ഫിൻ' ചുഴലിക്കാറ്റ്;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 14 ഡാമുകള്‍ തുറന്നു

ഡോള്‍ഫിൻ' ചുഴലിക്കാറ്റ്;സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 14 ഡാമുകള്‍ തുറന്നു

Kerala Voter 5 days ago

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പസഫിക് മഹാസമുദ്രത്തിലെ 'ഡോള്‍ഫിൻ' ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസവും 14 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 26 പേർ മരിച്ചു. 27,048 പേരാണ് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയില്‍ 53 വീടുകള്‍ പൂർണമായും 588 വീടുകള്‍ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് ഇതുവരെ 67.44 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകള്‍ തുറന്നിട്ടുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ദുരിതബാധിത മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter