Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈദ് അവധി ദിനങ്ങളിലെ പാര്‍ക്കിങ് സൗകര്യം സൗജന്യമാക്കി അബുദാബി

ഈദ് അവധി ദിനങ്ങളിലെ പാര്‍ക്കിങ് സൗകര്യം സൗജന്യമാക്കി അബുദാബി

Kerala Voter 5 years ago
Global Malayali

ഈദ് അവധി ദിവസങ്ങളിലെ പാര്‍ക്കിങ് സൗകര്യം സൗജന്യമാക്കി അബുദാബി. ഈദ് അവധി ആരംഭിക്കുന്ന മെയ് 11 ചൊവ്വാഴ്ച മുതല്‍ അബുദാബിയിലെ പൊതു സ്ഥലങ്ങളിലെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും, അവധിക്കാലത്ത് ഡാര്‍ബ് ടോളുകളൊന്നും ഉണ്ടാവില്ല. ഔദ്യോഗിക അവധി അവസാനിക്കുന്ന ശവ്വാല്‍ 3 വരെ സൗജന്യ പാര്‍ക്കിംഗ് തുടരുമെന്ന് എമിറേറ്റിന്റെ ട്രാന്‍സ്‌പോര്‍ട്ട് റെഗുലേറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എം 18 പാര്‍ക്കിംഗ് ലോട്ടിലും ഈദ് അവധിക്കാലത്ത് പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു.വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 7 മുതല്‍ 9 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും ഡാര്‍ബ് ടോള്‍ വീണ്ടും നടപ്പാക്കും.

എല്ലാ ദിവസവും രാത്രി 9 മുതല്‍ രാവിലെ 8 വരെ റെസിഡന്‍ഷ്യല്‍ ഏരിയ പാര്‍ക്കിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ക്കിംഗ്, ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഐടിസി അറിയിപ്പില്‍ പറഞ്ഞു. അതേസമയം,ഔദ്യോഗിക അവധിക്കാല ഷെഡ്യൂള്‍ പ്രകാരം പൊതു ബസുകള്‍ സര്‍വീസ് നടത്തും.

English Summary : Abu Dhabi offers free parking for Eid holidays

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter