Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗായകൻ അങ്കിത് ബല്യാനെ വെടിവെച്ചുകൊന്നു; പിന്നില്‍ പാട്ടിലെ ശത്രുതയെന്ന് ആരോപണം, അന്വേഷണം ഊര്‍ജ്ജിതം

ഗായകൻ അങ്കിത് ബല്യാനെ വെടിവെച്ചുകൊന്നു; പിന്നില്‍ പാട്ടിലെ ശത്രുതയെന്ന് ആരോപണം, അന്വേഷണം ഊര്‍ജ്ജിതം

Kerala Voter 2 weeks ago

യുട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.

കോട്വാളി സ്റ്റേഷൻ പരിധിയിലെ ജിമ്മില്‍ നിന്ന് ഇറങ്ങി തന്റെ സ്കോർപിയോ വാഹനത്തിലേക്ക് നടന്നുനീങ്ങുന്നതിനിടെ, രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം അങ്കിതിനുനേരെ 18 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നും ഷാംലി എസ്.പി എം.പി. സിങ് അറിയിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം 'ഗോഗി ഗ്യാങ്' എന്ന കുറ്റവാളി സംഘം ഇൻസ്റ്റഗ്രാമിലൂടെ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ശത്രുക്കളുമായി അങ്കിത് അടുപ്പം പുലർത്തിയിരുന്നെന്നും തങ്ങളുടെ ഗ്യാങ്ങുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച്‌ പാട്ടുപാടിയതാണ് ആക്രമണത്തിന് കാരണമെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം, വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ശത്രുതയെക്കുറിച്ച്‌ പ്രത്യേക അന്വേഷണം നടത്തണമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. യുട്യൂബില്‍ 3.66 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സുള്ള ജനപ്രിയ കലാകാരനായിരുന്നു അങ്കിത് ബല്യാൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter