Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹജ്ജ് സീസണ്‍; റൗദ ശരീഫ് സന്ദര്‍ശന സമയക്രമം പ്രഖ്യാപിച്ചു

ഹജ്ജ് സീസണ്‍; റൗദ ശരീഫ് സന്ദര്‍ശന സമയക്രമം പ്രഖ്യാപിച്ചു

Kerala Voter 1 day ago
ജ്ജ് സീസണിന്റെ ഭാഗമായി മദീനയിലെ പ്രവാചകപള്ളിയിലെ റൗദ ശരീഫ് സന്ദർശനത്തിനായുള്ള പുതിയ സമയക്രമം ഇരുഹറം കാര്യാലയം പ്രഖ്യാപിച്ചു.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുകയും സന്ദർശനം സുഗമമാക്കുകയും ചെയ്യുന്നതിനാണ് പുതുക്കിയ ക്രമീകരണം.സന്ദർശനം ''നുസുക്'' ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു മാത്രമായിരിക്കും അനുവദിക്കുക. ബുക്കിംഗ് ഇല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.സാധാരണ ദിവസങ്ങളില്‍ പുരുഷന്മാർക്ക് പുലർച്ചെ 2 മുതല്‍ സുബഹി നമസ്‌കാരവരെ, തുടർന്ന് രാവിലെ 11.20 മുതല്‍ ഇഷാ നമസ്‌കാരവരെ പ്രവേശനം അനുവദിക്കും. സ്ത്രീകള്‍ക്ക് സുബഹിക്ക് ശേഷം മുതല്‍ രാവിലെ 11 വരെ, പിന്നെ ഇഷാ നമസ്‌കാരത്തിന് ശേഷം മുതല്‍ പുലർച്ചെ 2 വരെ സന്ദർശിക്കാം.വെള്ളിയാഴ്ചകളില്‍ പ്രത്യേക സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. പുരുഷന്മാർക്ക് പുലർച്ചെ 2 മുതല്‍ സുബഹി വരെയും, തുടർന്ന് രാവിലെ 9 മുതല്‍ ഇഷാ നമസ്‌കാരവരെയും പ്രവേശനം ലഭിക്കും. സ്ത്രീകള്‍ക്ക് സുബഹിക്ക് ശേഷം മുതല്‍ രാവിലെ 9 വരെ, പിന്നീട് ഇഷാ നമസ്‌കാരത്തിന് ശേഷം മുതല്‍ പുലർച്ചെ 2 വരെ പ്രവേശനം അനുവദിക്കും.റൗദ ശരീഫിലെ ആത്മീയ അന്തരീക്ഷം നിലനിർത്തുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter