Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹാപ്പിലാൻഡ് അപകടത്തില്‍ കേസെടുത്ത് പൊലീസ്

ഹാപ്പിലാൻഡ് അപകടത്തില്‍ കേസെടുത്ത് പൊലീസ്

Kerala Voter 1 week ago

ഹാപ്പിലാൻഡ് അപകടത്തില്‍ കേസെടുത്ത് . വെഞ്ഞാറമൂട് പൊലീസ് . വെമ്പായത്ത് പ്രവർത്തിക്കുന്ന 'ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ്‌റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം.

പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉള്‍പ്പെട്ടിരുന്നു.വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കും.

അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച്‌ വ്യാപക വിമർശനമാണ് ഉയരുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവർത്തനമെന്നാണ് വിമർശനം. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു . റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവർ ആരോപിച്ചു

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ആശുപത്രിയില്‍ എല്ലാ സൗകര്യവും ഒരുക്കാനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ സുരക്ഷ പരിശോധന കർശനമാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അശ്രദ്ധയാണ് പ്രധാന പ്രശ്നമെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter