Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹൗസ് ഓഫ് ആര്‍ട്സ് വാര്‍ഷികാഘോഷം ശനിയാഴ്ച അജ്മാനില്‍

ഹൗസ് ഓഫ് ആര്‍ട്സ് വാര്‍ഷികാഘോഷം ശനിയാഴ്ച അജ്മാനില്‍

Kerala Voter 4 days ago

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കലാപഠന കേന്ദ്രമായ ഹൗസ് ഓഫ് ആർട്സ് മ്യൂസിക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 24-ാമത് വാർഷികാഘോഷങ്ങള്‍ മെയ് 30 ശനിയാഴ്ച നടക്കും.

അജ്മാൻ ജർഫിലുള്ള ഹാബിറ്റാറ്റ് സ്കൂളില്‍ വൈകുന്നേരം 5:30 നാണ് പരിപാടികള്‍ ആരംഭിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും റേഡിയോ കേരളം 1476 എ.എം സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ കുഴുർ വില്‍സണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികള്‍ അവതരിപ്പിക്കുന്ന നാല് മണിക്കൂർ നീളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്. ശാസ്ത്രീയ നൃത്തങ്ങള്‍, പാശ്ചാത്യ നൃത്തങ്ങള്‍, ചലച്ചിത്ര നൃത്തങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും. ഇതോടൊപ്പം വോക്കല്‍, ഇൻസ്ട്രുമെന്റല്‍ മ്യൂസിക്, പെർക്കഷൻ പെർഫോമൻസുകളും വേദിയില്‍ അവതരിപ്പിക്കപ്പെടും.

വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും യു.എ.ഇയിലെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ മേളയുടെ ലക്ഷ്യം. കഴിഞ്ഞ 2002 മുതല്‍ ഷാർജ അല്‍ മജാസ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍, കലാകാരന്മാർ എന്നിവരുള്‍പ്പെടെ വിപുലമായ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഏവരെയും ഈ വാർഷികാഘോഷ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഹൗസ് ഓഫ് ആർട്സ് മാനേജർ ഷാജി ജോർജ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter