Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹെബ്രോണില്‍ വെടിവെപ്പ്: വെസ്റ്റ്ബാങ്ക് പൂര്‍ണ്ണമായി അടച്ചുപൂട്ടി ഇസ്രയേല്‍

ഹെബ്രോണില്‍ വെടിവെപ്പ്: വെസ്റ്റ്ബാങ്ക് പൂര്‍ണ്ണമായി അടച്ചുപൂട്ടി ഇസ്രയേല്‍

Kerala Voter 7 hrs ago

ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലുള്ള ഫർഷ് അല്‍ ഹവ ചെക്പോയിന്റില്‍ തോക്കുധാരികളായ രണ്ടു പലസ്തീൻകാർ നടത്തിയ വെടിവെപ്പില്‍ രണ്ടു ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു.

മൂന്ന് ഇസ്രയേല്‍ പൗരർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ പലസ്തീനികളെ ഇസ്രയേല്‍ സൈന്യം സംഭവസ്ഥലത്തുവെച്ച്‌ വെടിവെച്ചുകൊലപ്പെടുത്തി. പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ടായ ഈ സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്ക് അതിർത്തികള്‍ പൂർണ്ണമായി അടയ്ക്കാനും പ്രദേശത്ത് കടുത്ത സുരക്ഷാ പരിശോധനകള്‍ നടത്താനും നെതന്യാഹു നിർദ്ദേശിച്ചു. തുടർന്ന് വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഭരണകൂടമായ 'പലസ്തീൻ അതോറിറ്റി' ഭീകരസംഘടനയാണെന്ന് ആരോപിച്ച ഇസ്രയേല്‍ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, അതിനെ പിരിച്ചുവിടണമെന്നും നിരായുധീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ആക്രമണത്തെ അഭിനന്ദിച്ച ഹമാസ്, ഇത് വെസ്റ്റ്ബാങ്കിലെ അധിനിവേശത്തിനെതിരെയുള്ള പ്രത്യാക്രമണമാണെന്ന് വ്യക്തമാക്കിയെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter