Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹെലികോപ്ടര്‍ യാത്രയില്‍ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഹെലികോപ്ടര്‍ യാത്രയില്‍ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

Kerala Voter 2 weeks ago

ഹെലികോപ്ടർ യാത്രയില്‍ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാല്‍ കൊച്ചിയില്‍ പോയതു കൊണ്ടാണ് അവിടെ വച്ച്‌ കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി.

രണ്ടു ദിവസം രണ്ടു വിശദീകരണം. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്.

പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയതെന്നുമാണ് വിഡി സതീശൻ നേരത്തെ പ്രതികരിച്ചത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൻ പാർട്ടി സമ്മേളനത്തില്‍ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിക്ഷേപക ഗ്രൂപ്പിൻ്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാൻ വിഡി സതീശൻ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter