പ്രതിക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളായ ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇതോടെ, ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 16 ആയി.
67 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 9 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നാല് പേർക്ക് കൂടി ജാമ്യം അനുവദിച്ചുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കും. നാളെ വിധി പറഞ്ഞ ജഡ്ജിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റകൃത്യം ഗുരുതരമാണെന്നത്തില്‍ തർക്കമില്ലന്ന് കോടതിയും പറഞ്ഞു. അന്വേഷണം പൂർത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനില്‍ക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ടിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആകെ 25 പ്രതികളാണുള്ളത്.

