Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജയിലുകളില്‍ ദളിത് തടവുകാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ തോട്ടിപ്പണി ചെയ്യിക്കുന്നു; അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജയിലുകളില്‍ ദളിത് തടവുകാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ തോട്ടിപ്പണി ചെയ്യിക്കുന്നു; അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്

Kerala Voter 6 days ago

യിലുകളില്‍ ദളിത് തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള തോട്ടിപ്പണികള്‍ നിർബന്ധിച്ച്‌ ചെയ്യിക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു.

മധുരയിലെ അഭിഭാഷകൻ കെ.ആർ. രാജ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സി.വി. കാർത്തികേയനും ആർ. ശക്തിവേലും ഉള്‍പ്പെട്ട ബെഞ്ചിന്റെ നിർദേശം.

പാളയംകോട്ട, തിരുച്ചിറപ്പള്ളി, മധുര സെൻട്രല്‍ ജയിലുകളില്‍ ഇത്തരം അനീതികള്‍ തുടർച്ചയായി നടക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ജയിലുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മധുര, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി ജില്ലകളിലെ പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിമാരോടും ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി സെക്രട്ടറിമാരോടും ബന്ധപ്പെട്ട ജയിലുകളില്‍ പരിശോധന നടത്താനും കോടതി നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter