Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജയ്പൂരില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ വീണ്ടും വൈദ്യുതി മുടങ്ങി: എയിംസ് സി.ആര്‍.ഇ പരീക്ഷ റദ്ദാക്കി

ജയ്പൂരില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ വീണ്ടും വൈദ്യുതി മുടങ്ങി: എയിംസ് സി.ആര്‍.ഇ പരീക്ഷ റദ്ദാക്കി

Kerala Voter 2 weeks ago

യ്പൂർ സീതാപുരയിലെ അയോണ്‍ ഡിജിറ്റല്‍ സോണില്‍ നടന്ന എയിംസ് കോമണ്‍ റിക്രൂട്ട്‌മെന്റ് റീ-ടെസ്റ്റ് വൈദ്യുതി തടസ്സത്തെ തുടർന്ന് വീണ്ടും റദ്ദാക്കി.

തലേദിവസം ഇതേ കേന്ദ്രത്തില്‍ നടക്കേണ്ടിയിരുന്ന നീറ്റ്-പിജി പരീക്ഷയും സമാനമായ രീതിയില്‍ മുടങ്ങിയിരുന്നു.

പരീക്ഷ തടസ്സപ്പെട്ട ഉദ്യോഗാർഥികള്‍ക്കായി സെപ്റ്റംബർ 7-ന് വീണ്ടും പരീക്ഷ നടത്തുമെന്ന് എയിംസ് ഡല്‍ഹി അറിയിച്ചു. പുതുക്കിയ അഡ്മിറ്റ് കാർഡുകള്‍ ഔദ്യോഗിക പോർട്ടലില്‍ ലഭ്യമാകും.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അരമണിക്കൂർ വൈകിയാണ് തുടങ്ങിയത്. തുടർച്ചയായ സിസ്റ്റം ഷട്ട്ഡൗണുകള്‍ കാരണം പരീക്ഷ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.

രണ്ട് ദിവസങ്ങളിലായി രണ്ട് പ്രധാന പരീക്ഷകള്‍ മുടങ്ങിയത് പരീക്ഷാ നടത്തിപ്പിലെ വലിയ വീഴ്ചയാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, ആവശ്യപ്പെട്ടു.

മുമ്പ് ജൂലൈ അവസാന വാരം നടന്ന പരീക്ഷ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ വന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിന് പകരമായി ഓഗസ്റ്റ് 31-ന് സംഘടിപ്പിച്ച പുനഃപരീക്ഷയാണ് ഇപ്പോള്‍ പവർകട്ട് മൂലം വീണ്ടും മാറ്റിവെക്കേണ്ടി വന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter