Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിപ്പൂരില്‍ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Kerala Voter 1 week ago

രിപ്പൂർ വിമാനത്താവളത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി.

റാസല്‍ ഖൈമയില്‍ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയില്‍ നിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞില്‍ നിന്നുമാണ് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്.

പിതാവും മൂന്ന് മക്കളുമാണ് റാസല്‍ ഖൈമയില്‍ നിന്ന് കരിപ്പൂരിലെത്തിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു ഭാഗം സ്വർണം. പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടിയിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter