Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; തീര്‍ഥാടകൻ മരിച്ചു, യാത്രയ്ക്ക് കര്‍ശന നിയന്ത്രണം

കേദാര്‍നാഥില്‍ മണ്ണിടിച്ചില്‍; തീര്‍ഥാടകൻ മരിച്ചു, യാത്രയ്ക്ക് കര്‍ശന നിയന്ത്രണം

Kerala Voter 5 hrs ago

ത്തരാഖണ്ഡിലെ പ്രമുഖ തീർഥാടന കേന്ദ്രമായ കേദാർനാഥില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തീർഥാടകൻ മരിച്ചു. കേദാർനാഥിലെ ചീർബാസ ഹെലിപ്പാഡിന് സമീപമാണ് അപകടം.

മഴയും മണ്ണിടിച്ചിലും ശക്തമായതിനെ തുടർന്ന് തീർഥാടനം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കെയാണ് അപകടമുണ്ടായത്.

ഉക്കിമഠ് സ്വദേശി മദൻ മോഹൻ തിവാരി (65) ആണ് മരിച്ചത്. മലയില്‍ നിന്ന് താഴേക്ക് പതിച്ച കൂറ്റൻ പാറക്കല്ലുകള്‍ക്കിടയില്‍ അകപ്പെട്ടാണ് മരണം. സംഭവത്തെ തുടർന്ന് കേദാർനാഥിലേക്കുള്ള തീർഥാടകർ യാത്ര തുടരരുതെന്ന് അധികൃതർ കർശന നിർദേശം നല്‍കി. സോനപ്രയാഗിലോ ഗൗരികുണ്ഡിലോ തുടരാനാണ് നിർദേശം.

കേദാർനാഥില്‍ നിന്ന് മടങ്ങുന്ന തീർഥാടകർ ജാനകി ചട്ടിയില്‍ യാത്ര നിർത്തിവയ്ക്കണമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ആരും യാത്ര പുനരാരംഭിക്കരുതെന്നും നിർദേശമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter