Dailyhunt
കീം 2026: ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം; അഡ്മിറ്റ് കാര്‍ഡ് വൈകും

കീം 2026: ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം; അഡ്മിറ്റ് കാര്‍ഡ് വൈകും

Kerala Voter 2 weeks ago

ശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കീം (KEAM 2026) പ്രവേശന പരീക്ഷയെഴുതുന്ന ഗള്‍ഫ് മേഖലയിലെ വിദ്യാർഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വണ്‍-ടൈം സൗകര്യം അനുവദിച്ച്‌ പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവിട്ടു.

യാത്രാതടസ്സങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന വിദ്യാർഥികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

യുഎഇ (ഷാർജ) പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത നിലവില്‍ കേരളത്തിലുള്ള വിദ്യാർഥികള്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പരീക്ഷ മാറ്റാം. അതുപോലെ കേരളത്തില്‍ കേന്ദ്രം തിരഞ്ഞെടുക്കുകയും നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുകയും ചെയ്യുന്നവർക്ക് പരീക്ഷാകേന്ദ്രം അങ്ങോട്ടേക്ക് മാറ്റാനും അവസരമുണ്ട്. യുഎഇ കേന്ദ്രമായി ലഭിച്ചവർക്ക് പകരമായി കുവൈത്തോ ബഹ്‌റൈനോ പുതിയ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാവുന്നതാണ്.

പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റാൻ അനുവാദം നല്‍കിയ സാഹചര്യത്തില്‍ കീം അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുന്ന തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ലഭിക്കേണ്ടിയിരുന്ന ഹാള്‍ ടിക്കറ്റുകള്‍ ഏപ്രില്‍ എട്ടിന് മാത്രമേ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകൂ. അർഹരായ വിദ്യാർഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in സന്ദർശിച്ച്‌ 'KEAM 2026 - Candidate Portal' വഴി ലോഗിൻ ചെയ്ത് 'Change Centre' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രത്തിനായി അപേക്ഷിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ പിന്നീട് യാതൊരു കാരണവശാലും അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter