Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎസ്‌ഇബി സോളാര്‍ പദ്ധതി അഴിമതി ആരോപണം; വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കെഎസ്‌ഇബി സോളാര്‍ പദ്ധതി അഴിമതി ആരോപണം; വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Kerala Voter 4 months ago

കെഎസ്‌ഇബി സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പദ്ധതിയില്‍ ഇതുവരെ 3.16 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍.കോട്ടയം, കാസർഗോഡ് ജില്ലകളില്‍ ആരംഭിച്ച സോളാർ പദ്ധതികളിലാണ് അനാസ്ഥയും ക്രമക്കേടും ആരോപിക്കുന്നത്.

എറണാകുളം സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

കോട്ടയം ഏറ്റുമാനൂരില്‍ ഒരു മെഗാവാട്ട് ശേഷിയുള്ള പദ്ധതി 6.68 കോടി രൂപ ചെലവില്‍ കരാർ നല്‍കിയിരുന്നു. ഇതില്‍ 2.48 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പുരോഗമിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.കാസർഗോഡ് ജില്ലയില്‍ മയിലാട്ടിയില്‍ ഗ്രിഡ് ബന്ധിത സോളാർ ആയിരുന്നു ആരംഭിക്കാൻ ഉദേശിച്ചിരുന്നത്. ഇതിനായി പ്രവർത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിമതി നടന്നതായാണ് ഉയരുന്ന ആരോപണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter