Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലേക്കും ചിറക് വിടര്‍ത്താൻ റിയാദ് എയര്‍; ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

കേരളത്തിലേക്കും ചിറക് വിടര്‍ത്താൻ റിയാദ് എയര്‍; ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

Kerala Voter 3 weeks ago

സൗദി അറേബ്യയുടെ പുതിയ ദേശീയ എയർലൈനായ റിയാദ് എയർ ഉടൻ തന്നെ കേരളത്തിലേക്കും സർവീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു.

നിലവില്‍ ഇന്ത്യ അടക്കം 9 രാജ്യങ്ങളിലെ 13 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ പാകിസ്താനിലെ ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകള്‍ പ്രഖ്യാപിച്ച റിയാദ് എയർ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.

ഓഗസ്റ്റ് 14-ന് ഇസ്‌ലാമാബാദിലേക്കും, ഓഗസ്റ്റ് 18-ന് ലാഹോറിലേക്കും, സെപ്റ്റംബർ 9-ന് മനിലയിലേക്കുമാണ് പുതിയ സർവീസുകള്‍ ആരംഭിക്കുന്നത്. റിയാദ് എയറിന്റെ മൊബൈല്‍ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, ട്രാവല്‍ ഏജൻസികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ലഭ്യമാണ്. ഇന്ത്യ, യു.എ.ഇ, യു.കെ, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലവില്‍ റിയാദ് എയർ വിജയകരമായി സർവീസ് നടത്തുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter