കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസില്‍ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
എല്‍ഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെസി വേണുഗോപാല്‍ രംഗത്തെത്തിയത്. പയ്യന്നൂരില്‍ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നുണ്ടെന്നും പരാജയഭീതിയില്‍ സിപിഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം വക്കീല്‍ നോട്ടീസ് അയച്ചത്.

