ഖത്തറില്‍ ബലി പെരുന്നാള്‍ പൊതു അവധി ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്തെ മന്ത്രാലയങ്ങള്‍, സർക്കാർ സ്ഥാപനങ്ങള്‍, പൊതുമേഖലാ ഓഫീസുകള്‍ എന്നിവയ്ക്ക് മേയ് 26 ചൊവ്വാഴ്ച മുതല്‍ മേയ് 30 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെയുള്ള കാലയളവിലാണ് അഞ്ച് ദിവസത്തെ അവധി ബാധകമാകുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അമിരി ദിവാൻ ഞായറാഴ്ച രാവിലെ പുറത്തിറക്കി.
ജി.സി.സി രാജ്യങ്ങളിലൊട്ടാകെ ബുധനാഴ്ചയാണ് ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. അവധിക്ക് ശേഷം ജീവനക്കാർ മേയ് 31 ഞായറാഴ്ച മുതല്‍ പതിവ് ജോലികളിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

