Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിഫ്ബിയില്‍ പിടിമുറുക്കാൻ സര്‍ക്കാര്‍; നിയമനങ്ങളും ശമ്പള ഘടനയും പുനഃപരിശോധനയ്ക്ക്

കിഫ്ബിയില്‍ പിടിമുറുക്കാൻ സര്‍ക്കാര്‍; നിയമനങ്ങളും ശമ്പള ഘടനയും പുനഃപരിശോധനയ്ക്ക്

Kerala Voter 2 weeks ago

കിഫ്ബിയുടെ പ്രവർത്തന ഘടനയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരാൻ യുഡിഎഫ് സർക്കാർ . കിഫ്ബിയെ പൂർണ്ണമായും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സുതാര്യമാക്കാനുമുള്ള നടപടികളാണ് ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കിഫ്ബിയിലെ നിയമനങ്ങള്‍, ശമ്പള ഘടന, പുനർനിയമനങ്ങള്‍ എന്നിവ വിശദമായി പുനഃപരിശോധിക്കാനാണ് തീരുമാനം.

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങള്‍ റദ്ദാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

നിലവില്‍ കിഫ്ബിയില്‍ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന അമ്പതിലധികം ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്. കൂടാതെ കിഫ്ബി നേരിട്ട് നിയമിച്ച 400-ഓളം കരാർ ജീവനക്കാരുടെ നിയമനവും പുനഃപരിശോധനയ്ക്ക് വിധേയമാക്കും.ജീവനക്കാരുടെ സംഭാവനയും പ്രവർത്തന കാര്യക്ഷമതയും പ്രത്യേകം വിലയിരുത്തും. 180 ജീവനക്കാരുള്ള ടെക്നിക്കല്‍ റിസോഴ്സ് സെന്ററില്‍ അത്യാവശ്യമായ ജീവനക്കാരെ മാത്രം നിലനിർത്താനാണ് ആലോചന. കിഫ്ബിയുടെ കീഴിലുള്ള 'കിഫ്‌കോണ്‍' കണ്‍സള്‍ട്ടൻസി ഏജൻസി വഴി ശമ്പളം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ ചൊല്ലി ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സർക്കാർ ഈ നടപടികളിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter