Dailyhunt
കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എംകെ സ്റ്റാലിൻ

കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എംകെ സ്റ്റാലിൻ

Kerala Voter 1 week ago

കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എംകെ സ്റ്റാലിൻ. സഖ്യകക്ഷി നേതാക്കളോട് പോകണമെങ്കില്‍ പോയ്‌ക്കോളൂ എന്നായിരുന്നു പ്രതികരണം.

ഉചിതമെന്ന് തോന്നുന്ന തീരുമാനം എടുക്കാം എന്നും പാർട്ടികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് പരാമർശം. രാഷ്ട്രീയ സാഹചര്യം മാറിയെന്ന് ഒരു നേതാവ് പറഞ്ഞപ്പോള്‍ ആയിരുന്നു മറുപടി.

അതേസമയം, ടിവികെയെ പിന്തുണയ്ക്കണമെന്നാണ് സിപിഐയില്‍ പൊതുവികാരം. കുറച്ചുകൂടി ആലോചിക്കണമെന്നാണ് സിപിഎം നിലപാട്. ഇതിനി‌ടെ വിസികെ ടിവികെയുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്തു. ടിവികെയെ ഉപാധികളോടെ പിന്തുണക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത്‌ മുതല്‍ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter