Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്ത് എയര്‍വേസിന്റെ പുതിയ എയര്‍ബസ് എ330-900 നിയോ വിമാനം എത്തി

കുവൈത്ത് എയര്‍വേസിന്റെ പുതിയ എയര്‍ബസ് എ330-900 നിയോ വിമാനം എത്തി

Kerala Voter 2 hrs ago

ധുനിക സൗകര്യങ്ങളും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്ത് കുവൈത്ത് എയർവേസിന്റെ പുതിയ എയർബസ് എ330-900 നിയോ വിമാനം രാജ്യത്തെത്തി.

'ഖാറൂഹ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം, പുതിയ തലമുറ എഞ്ചിനുകളും ആധുനിക എയറോഡൈനാമിക്സ് സാങ്കേതികവിദ്യയും വഴി ഇന്ധനക്ഷമത വർധിപ്പിക്കുകയും മലിനീകരണം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്.

കുവൈത്ത് എയർവേസിന്റെ വ്യോമസേനയിലേക്ക് എത്തുന്ന ആറാമത്തെ എയർബസ് എ330-900 നിയോ വിമാനമാണിത്. ഏഴാമത്തെ വിമാനം വൈകാതെ തന്നെ എത്തും. ദീർഘദൂര സർവീസുകളില്‍ മികച്ച ക്യാബിൻ സൗകര്യങ്ങള്‍ ഉറപ്പുനല്‍കുന്ന ഈ പുതിയ വിമാനം, കമ്പനിയുടെ റൂട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെയും യാത്രാശേഷി വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സർവീസിന്റെ ഭാഗമാക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter