Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തില്‍ അതികഠിനമായ ചൂട് തുടരും

കുവൈത്തില്‍ അതികഠിനമായ ചൂട് തുടരും

Kerala Voter 2 weeks ago

കുവൈത്തില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ദിരാർ അല്‍ അലി അറിയിച്ചു.

ഇന്ത്യൻ ന്യൂനമർദ്ദ മേഖലയുടെ സ്വാധീനഫലമായി അന്തരീക്ഷത്തില്‍ ചൂടും ഈർപ്പവും ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയില്‍ നിന്ന് വീശുന്ന കാറ്റും ശക്തമാകും.

വെള്ളിയാഴ്ച പകല്‍ സമയത്ത് ഉയർന്ന താപനില 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. തീരദേശ മേഖലകളില്‍ ആർദ്രത കൂടുതലായിരിക്കും. മണിക്കൂറില്‍ എട്ടു മുതല്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ ദിശ മാറി വീശുന്ന കാറ്റും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമാണ് പ്രതീക്ഷിക്കുന്നത്. രാത്രികാലങ്ങളില്‍ താപനില 28 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയാം.

ശനിയാഴ്ചയോടെ ഉഷ്ണതരംഗം കൂടുതല്‍ കടുക്കുമെന്നും ഉയർന്ന താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. രാത്രിയില്‍ ചൂട് തുടരുകയും കുറഞ്ഞ താപനില 29 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter