Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തില്‍ വീസ നിമയമത്തില്‍ വൻ മാറ്റങ്ങള്‍

കുവൈത്തില്‍ വീസ നിമയമത്തില്‍ വൻ മാറ്റങ്ങള്‍

Kerala Voter 2 days ago

ടിയന്തര സാഹചര്യങ്ങളെത്തുടർന്ന് പ്രാബല്യത്തിലാക്കിയ ഇളവുകള്‍ അവസാനിപ്പിച്ച്‌ സന്ദർശക വീസകള്‍ക്കും വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകള്‍ക്കും നല്‍കിയിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടല്‍ ആനുകൂല്യം കുവൈത്ത് അവസാനിപ്പിക്കുന്നു.

മുൻപുണ്ടായിരുന്ന നിയമപരമായ കാലാവധിയും ചട്ടങ്ങളും സെപ്റ്റംബർ ഒന്നുമുതല്‍ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.∙ പ്രധാന മാറ്റങ്ങള്‍
സന്ദർശക വീസ: നിലവില്‍ രാജ്യത്തുള്ളവർക്ക് വിവിധതരം സന്ദർശക വീസകളില്‍ നല്‍കിവന്നിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടല്‍ ആനുകൂല്യം അവസാനിപ്പിക്കും. എൻട്രി വീസകള്‍ക്കുള്ള നിയമപരമായ കാലാവധിയും നടപടിക്രമങ്ങളും വ്യവസ്ഥകളും പഴയപടി നടപ്പിലാക്കും.

അവധി പെർമിറ്റ്: വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകള്‍ക്ക് മുൻപുണ്ടായിരുന്ന നിയമപരമായ സമയപരിധി പ്രാബല്യത്തില്‍ വരും. എന്നാല്‍ ഈ മാസം 31-നോ അതിനുമുമ്പോ രാജ്യം വിട്ട താമസക്കാർക്ക് നിലവിലുള്ള നിയമാവലി അനുസരിച്ചുള്ള അധിക ആനുകൂല്യ സമയം ലഭിക്കും.

റസിഡൻസി പെർമിറ്റ്: 'സഹല്‍' ആപ്ലിക്കേഷൻ വഴി നല്‍കുന്ന റസിഡൻസി പെർമിറ്റ് സർട്ടിഫിക്കറ്റായിരിക്കും അവധി പെർമിറ്റുകളുടെ അവസാന തീയതി നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക രേഖ. രാജ്യത്തേക്ക് തിരികെ എത്തുമ്പോള്‍ താമസക്കാർ നിർദിഷ്ട സമയപരിധി കൃത്യമായി പാലിക്കേണ്ടതുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter