Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് അബൂദബിയില്‍ തുടക്കം

ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് അബൂദബിയില്‍ തുടക്കം

Kerala Voter 3 months ago

ലോക ജിയു ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് അബൂദബി മുബാദല അരീനയില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ തുടക്കമാകുന്നു. അബൂദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്‌യാന്റെ രക്ഷാകർതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,500-ലധികം താരങ്ങളാണ് അണിനിരക്കുന്നത്.

ഇന്റർനാഷണല്‍ ജിയു ജിറ്റ്‌സു ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷനാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ആഗസ്റ്റ് ഒമ്പത് വരെ നീളുന്ന ചാമ്പ്യൻഷിപ്പില്‍ അഡള്‍ട്ട്, മാസ്റ്റേഴ്‌സ് വിഭാഗങ്ങള്‍ക്ക് പുറമേ അണ്ടർ-14, അണ്ടർ-16, അണ്ടർ-18, അണ്ടർ-21 എന്നീ പ്രായപരിധിയിലുള്ള മത്സരങ്ങളും ഉണ്ടാകും. ഭരണനേതൃത്വത്തിന്റെ പിന്തുണയും മികച്ച സൗകര്യങ്ങളുമാണ് അബൂദബിയെ ഈ കായിക ഇനത്തിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റിയതെന്ന് യു.എ.ഇ ജിയു ജിറ്റ്‌സു ഫെഡറേഷൻ ചെയർമാൻ അബ്ദുല്‍ മുൻഇം അല്‍ ഹാശിമി വ്യക്തമാക്കി. സ്വന്തം നാട്ടില്‍ മാറ്റുരയ്ക്കുന്ന യു.എ.ഇ ദേശീയ ടീം വലിയ പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter