Dailyhunt
മധ്യപ്രദേശില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി നാലു മരണം; നിരവധി പേരെ കാണാതായി

മധ്യപ്രദേശില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി നാലു മരണം; നിരവധി പേരെ കാണാതായി

Kerala Voter 2 weeks ago

ധ്യപ്രദേശിലെ ജബല്‍പുർ ജില്ലയില്‍ 40 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മുങ്ങി നാലു മരണം. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്.

മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നവരില്‍ 15 പേരെ രക്ഷപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.

വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് അമിത ഭാരം കാരണമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് മുങ്ങിയതിനെത്തുടർന്ന് കാണാതായ നിരവധി പേർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (SDRF) പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചു വരികയാണ്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ളവർക്കായി നദിയില്‍ വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter