Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോഹൻലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

മോഹൻലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്

Kerala Voter 6 days ago

മോഹൻലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച്‌ വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല.

പെരിയാർ ടൈഗർ റിസർവില്‍ ഷൂട്ടിംഗ് നടത്താൻ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാർ ടൈഗർ റിസർവില്‍ ആണ് ഉള്‍പ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനില്‍ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കും.

മോഹൻലാല്‍ നായകനായ 'അതിമനോഹരം' തരുണ്‍ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഷൂട്ടിംഗിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച്‌ സിനിമ ഷൂട്ട് ചെയ്യാന്‍ ദേവസ്വം ബോർഡ് അനുമതി നല്‍കിയിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter