Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദര്‍ശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദര്‍ശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് എംവി ഗോവിന്ദൻ

Kerala Voter 2 days ago

മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് പ്രളയത്തിന് ശേഷം സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റില്‍ നിന്നും അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂർ എംഎല്‍എക്ക് അനുമതി കിട്ടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ആരുടെ അക്കൗണ്ടിലേക്ക് ആണ് പണം പോയത്. മണപ്പാട് ഫൗണ്ടേഷൻ ആണോ അതോ മാഞ്ഞാലി നവാസിൻ്റെ അക്കൗണ്ടിലേക്ക് ആണോ. സതീശൻ്റെ ബിനാമി അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനായി പിരിച്ച പണം എവിടെ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ല. ആന കയറുന്ന സ്ഥലത്താണ് തറക്കല്‍ ഇട്ടിരിക്കുന്നത്. 230 വീടുകള്‍ക്ക് പിരിച്ച പണം എവിടെയും കാണാൻ ഇല്ല. 216 വീടുകള്‍ എന്ന് സതീശൻ പറയുന്നത് തെറ്റാണ്. പുനർജനി വഴി ഒരു വീട് എങ്കിലും പണിത് നല്‍കിയിട്ടുണ്ടോ. താമസിക്കുന്ന ആളുകളുടെ വിവരം പുറത്ത് വിടണം. വീടെല്ലാം പണിതത് സ്വകാര്യ ആശുപത്രികള്‍, സംഘടനകള്‍ എന്നിവരുടെ സഹായത്തിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter