Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

Kerala Voter 3 weeks ago

തിരുവനന്തപുരത്ത് മുതലപ്പൊഴി, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.

രക്ഷാപ്രവർത്തനം വൈകിയതില്‍ നാട്ടുകാരുടെ രോഷം. മഴയും കാറ്റും ശക്തമായ മുതലപ്പൊഴിയില്‍ നാട്ടുകാർ റോഡ് ഉപരോധിച്ചു. ബീച്ച്‌ റോഡ് ആണ് തടയുന്നത്. റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടു. മത്സ്യ തൊഴിലാളികലെ കണ്ടെത്താൻ ഒരു നടപടിയും ഇല്ലാത്തതില്‍ പ്രതിഷേധം ശക്തമാണ്. നാട്ടുകാർ തീരദേശ പോലീസ് സ്റ്റേഷന് മുന്നില്‍ ധർണ നടത്തി.

റെഡ് അലർട്ട്
കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ടാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter