Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുട്ടുവേദനയാണോ നിങ്ങളുടെ പ്രശ്‌നം? മുട്ടുവേദന കുറയ്ക്കാന്‍ ഇതാ ചില വഴികള്‍

മുട്ടുവേദനയാണോ നിങ്ങളുടെ പ്രശ്‌നം? മുട്ടുവേദന കുറയ്ക്കാന്‍ ഇതാ ചില വഴികള്‍

Kerala Voter 4 years ago
Lifestyle

മുതിര്‍ന്നവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് കാല്‍മുട്ട് വേദന. മുട്ടുകളുടെ തേയ്മാനം വേദനയ്ക്ക് കാരണമാകും.

അത് കൂടാതെ കാല്‍മുട്ടിന് നല്ല വ്യായാമം ലഭിക്കാത്തതും വേദന സൃഷ്ടിക്കും. മുന്‍പ് കാലുകള്‍ക്ക് ഉണ്ടായിട്ടുള്ള ഒടിവ്, പൊട്ടല്‍, അമിതവണ്ണം, ക്ഷതങ്ങള്‍, കാല്‍സ്യം കുറയുന്നത്. എന്നിവയെല്ലാം കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം.

മുട്ട് വേദന മാറ്റാന്‍ വ്യായാമം

  • മുട്ടിന് മറ്റ് പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് മുട്ടുമുഴുവനായും ഇടയ്ക്ക് മടക്കി നിവര്‍ക്കാം. ഇരുന്നോ കിടന്നോ ചെയ്യാം.
  • അവസരം കിട്ടുമ്ബോഴൊക്കെ ചമ്രം പടിഞ്ഞിരിക്കുക, കുത്തിയിരിക്കുക
  • കസേരക്കയില്ലോ ജനലിലോ പിടിച്ചെഴുന്നേല്‍ക്കുക- ദിവസവും 10 തവണ.
  • നിവര്‍ന്ന് കിടന്ന് കാല്‍ നിവര്‍ത്തി താഴ്ത്തുക.
  • മുട്ടിനടയില്‍ പുതപ്പോ ടര്‍ക്കിയോ മടക്കിയോ ചുരുട്ടിയോ വച്ച്‌ മുട്ടുകൊണ്ട് തന്നെ താഴേക്ക് മെല്ലെ അമര്‍ത്തുക. അഞ്ച് എണ്ണും വരെ അങ്ങനെ തുടരാം. ഇനി റിലീസ് ചെയ്യാം. ഇത് പത്ത് തവണ വരെദിവസവും ചെയ്യാം.

English Summary : exercise for knee pain

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter