Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നബിദിനം:ഒമാനില്‍ ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം:ഒമാനില്‍ ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു

Kerala Voter 1 week ago

മാനില്‍ നബിദിനം പ്രമാണിച്ച്‌ ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സിന്റെ യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്.വ്യാഴാഴ്ച‌ അവധി ലഭിക്കുന്നതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ വിശ്രമം കൂടി ചേർത്ത് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുക.

ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങള്‍ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനുമായി, ഓരോ വർഷത്തിൻ്റെ തുടക്കത്തില്‍ തന്നെ ദേശീയ-മതപരമായ പൊതു അവധികള്‍ പ്രഖ്യാപിക്കുന്ന നയം ഒമാൻ മന്ത്രിസഭ നടപ്പിലാക്കിവരുന്നുണ്ട്. മുൻകൂട്ടി അവധി പ്രഖ്യാപിക്കുന്നത് വഴി സർക്കാർ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും തങ്ങളുടെ ജോലി ക്രമീകരണങ്ങളും മീറ്റിംഗുകളും കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter