Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി മമിത ബൈജു ആശുപത്രിയില്‍

നടി മമിത ബൈജു ആശുപത്രിയില്‍

Kerala Voter 4 days ago

ടുത്ത പനിയും ശരീരവേദനയുംകാരണം നടി മമിത ബൈജു ആശുപത്രിയില്‍. ഇതേത്തുടർന്ന് ഈയാഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു.

ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

"നിർഭാഗ്യവശാല്‍, നമ്മള്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്. കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാല്‍ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നാണ് അവർ പറയുന്നത്.

എനിക്ക് വേറെ നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കില്‍ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്. ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തില്‍ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.''-മമിത ബൈജുവിന്റെ വാക്കുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter