Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നല്ല ഉറക്കം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

നല്ല ഉറക്കം ലഭിക്കാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

Kerala Voter 1 week ago

റക്കക്കുറവ് ഇന്നത്തെ ജീവിതശൈലിയില്‍ പലർക്കും സാധാരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. ശരിയായ ഭക്ഷണക്രമം നല്ല ഉറക്കം ലഭിക്കാൻ സഹായകമാവും.ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

നട്‌സ്

ബദാം, വാള്‍നട്ട്, പിസ്ത തുടങ്ങിയ പല നട്സുകളിലും മെലറ്റോണിൻ, മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും,'

ചെറി

ആന്റിഓക്‌സിഡൻറുകള്‍, നാരുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ ചെറി വീക്കം കുറയ്ക്കുന്നതിനും, ഉറക്കത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു

കിവിപ്പഴം

കിവി: സെറോടോണിൻ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ കിവിപ്പഴം വേഗത്തില്‍ ഉറങ്ങാനും കൂടുതല്‍ നേരം ഉറങ്ങാനും സഹായിക്കും.

കൊഴുപ്പുള്ള മത്സ്യം

സാല്‍മണ്‍, ട്യൂണ എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും കൂടുതലാണ്, ഇത് സെറോടോണിൻ വർദ്ധിപ്പിക്കുകയും നല്ല ഉറക്കത്തിനും സഹായിക്കുന്നു

ചൂടുള്ള പാല്‍

ചൂടുള്ള പാല്‍ കുടിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുകയും പേശികള്‍ക്ക് വിശ്രമം നല്‍കി സുഖകരമായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകള്‍

അമിനോ ആസിഡായ ട്രിപ്‌റ്റോഫാൻ അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter