Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നെന്ന് പ്രതി അഷ്‌കറിന്റെ കുറ്റസമ്മതം

നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നെന്ന് പ്രതി അഷ്‌കറിന്റെ കുറ്റസമ്മതം

Kerala Voter 3 weeks ago

തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്കർ.കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നുവെന്ന് അഷ്‌കർ പൊലീസിനോട് മൊഴി നല്‍കി.അഷ്‌കർ കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിരുന്നുവെന്ന് കുട്ടിയുടെ മാതാവും അന്വേഷണ സംഘത്തോട് മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ ശരീരമാകെ മർദനത്തിന്റെ ഗുരുതരമായ പാടുകള്‍ കണ്ടെത്തി .

കുഞ്ഞിന്റെ ശരീരത്തില്‍ മർദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വക്തമാക്കുന്നത്. വയറിലും തുടകളിലും സിഗരറ്റ് ഉപയോഗിച്ച്‌ പലതവണ പൊള്ളിച്ചതിന്റെ പാടുകളും കണ്ടെത്തി. കാല്‍വിരലുകളുടെ അടിഭാഗം ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.മരണത്തിന് മുൻപ് കുട്ടി ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്നും ആന്തരിക അവയവങ്ങള്‍ക്ക് വരെ പരിക്കേറ്റിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. തലയ്‌ക്കേറ്റ പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കേസില്‍‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ, സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പ്രതിയായ അഷ്‌കറിന്റെ കാർ അടിച്ചു തകർത്തു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കാർ തകർത്തതെന്ന് നാട്ടുകാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter