Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

നീരജ് ചോപ്ര പിന്മാറി; ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

Kerala Voter 3 weeks ago

2026 ഏഷ്യൻ ഗെയിംസില്‍ നിന്ന് ഇന്ത്യൻ ജാവലിൻ ത്രോ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്ര പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് താരം ടൂർണമെന്റില്‍ നിന്ന് പിന്മാറുന്നത്.

ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം കനത്ത തിരിച്ചടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ നീരജ് തന്നെയാണ് സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിവരം പങ്കുവെച്ചത്.

അടുത്തിടെ ലുസെയ്ൻ ഡയമണ്ട് ലീഗില്‍ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനത്തോടെ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിനു തൊട്ടുപിന്നാലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും ആലോചിച്ച ശേഷമാണ് ഈ സീസണ്‍ പൂർണ്ണമായും ഒഴിവാക്കാനും വിശ്രമത്തില്‍ പ്രവേശിക്കാനും തീരുമാനിച്ചതെന്ന് നീരജ് വ്യക്തമാക്കി.

ഏഷ്യൻ ഗെയിംസിലെ നിലവിലെ സ്വർണമെഡല്‍ ജേതാവാണ് നീരജ് ചോപ്ര. ഹാങ്ചൗ ഏഷ്യൻ ഗെയിംസില്‍ 88.88 മീറ്റർ എറിഞ്ഞാണ് താരം സ്വർണം നേടിയത്. ടോക്യോ ഒളിമ്പിക്സില്‍ സ്വർണവും പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും നേടിയിട്ടുള്ള നീരജ് കൂടുതല്‍ കരുത്തോടെ കളത്തിലേക്ക് തിരിച്ചെത്തുമെന്നും കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter