Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായ മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചു; 18 പേരുമായി സംസാരിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായ മലയാളികളെക്കുറിച്ച്‌ വിവരം ലഭിച്ചു; 18 പേരുമായി സംസാരിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala Voter 1 week ago

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 32-ഓളം മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സർക്കാരിന് ലഭിച്ചു.

പ്രളയബാധിത മേഖലയില്‍ ആകെ 48-ഓളം മലയാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചപ്പോള്‍ 14 പേരുമായി നിലവില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. നോർക്ക വഴി 20-ഓളം പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ദുരന്തമേഖലയിലുള്ളവരുടെ വിശദാംശങ്ങള്‍ ഇന്ത്യൻ എംബസിക്ക് കൈമാറി.

സംസ്ഥാന സർക്കാർ ആരംഭിച്ച ഹെല്‍പ്പ്‌ലൈൻ നമ്പറുകള്‍ വഴിയാണ് കാണാതായവരുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടിയത്. അടിയന്തര സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെല്‍പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 18004253939 എന്ന നമ്പറിലോ, വിദേശത്തുനിന്നുള്ളവർക്ക് +91-8802012345 എന്ന മിസ്ഡ് കോള്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter