Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒടിടി റിലീസിന് പിന്നാലെ 'മകനേ മകനേ' വീഡിയോ ഗാനം എത്തി

ഒടിടി റിലീസിന് പിന്നാലെ 'മകനേ മകനേ' വീഡിയോ ഗാനം എത്തി

Kerala Voter 3 weeks ago

ഞ്ഞുമ്മല്‍ ബോയ്സ് പോലെ വലിയ വിജയമായില്ലെങ്കിലും ഒരേസമയം പ്രേക്ഷകപ്രീതിയും സാമ്പത്തിക വിജയവും നേടിയ ചിത്രമായും മാറി ബാലന്‍.

ഇന്നലെ സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്.

മകനേ മകനേ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ശങ്ക ട്രൈബും നേഹ നായരും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായരും ലിബിന്‍ നോബിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളില്‍ വെങ്കട്ട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ്. കന്നഡത്തിലെ പ്രമുഖ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ മോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങള്‍ ഒരുക്കിയത്. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ചിത്രം വൈകാരിക നിമിഷങ്ങള്‍ കൊണ്ടും മിസ്റ്ററി കൊണ്ടും മികച്ച തിയറ്റർ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമില്‍ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ആദിശേഷൻ, ഫർസാന പാലത്തിങ്കല്‍, മുഹമ്മദ് സിനാൻ, ഡോളി ജൂണ്‍, ജീൻ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായി എത്തി കയ്യടി നേടി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രത്തിന് തിയട്രിക്കല്‍ റിലീസ് ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter