Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനില്‍ ഫ്ലാറ്റിന്റെ ടെറസില്‍നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ ഫ്ലാറ്റിന്റെ ടെറസില്‍നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

Kerala Voter 3 weeks ago

സ്‌കത്തിലെ അല്‍ ഖുവൈറില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി മരിച്ചു.

ഒറ്റപ്പാലം പാലപ്പുറം ഹലോ നഗർ ശ്രീലയത്തില്‍ മുത്തോടി ശ്രീധരൻ (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസിക്കുന്ന ഫ്ലാറ്റിന്റെ ടെറസില്‍ വ്യായാമം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണായിരുന്നു അപകടം. ബിഷാറയില്‍ സർവീസ് എൻജിനീയറായിരുന്ന അദ്ദേഹം 1990 മുതല്‍ ഒമാനില്‍ പ്രവാസിയാണ്.

റോയല്‍ ഒമാൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂർത്തിയാക്കി. നിലവില്‍ മസ്‌കത്ത് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച്‌ തിരുവില്വാമല ഐവർ മഠത്തില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലത കുമാരൻ നായരാണ് ഭാര്യ. മക്കള്‍: രാഹുല്‍ ശ്രീധരൻ, രോഹിത് ശ്രീധരൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter