സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച ''ഓപ്പറേഷൻ തൂഫാൻ'' പദ്ധതിയുടെ ഭാഗമായി കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട്.
ലഹരിക്കേസുകളില്‍ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ പൊലീസിന് നിർദേശം നല്‍കി.വിദ്യാർത്ഥികള്‍ക്ക് ലഹരിയെത്തിക്കുന്നവരെ കരുതല്‍ തടങ്കലിലാക്കും. കൂടാതെ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കും.ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനയ്ക്ക് മുൻകൂർ അനുമതി വേണ്ട.അയല്‍ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി മറ്റ് ഡിജിപിമാരുമായി ആശയവിനിമയം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലെ വില്‍പന ഒഴിവാക്കാൻ സൈബർ പട്രോളിംങും ഉറപ്പാക്കും.

