Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓസ്ട്രേലിയയില്‍ കുടുംബത്തിനൊപ്പം നിവിൻ പോളി; സര്‍പ്രൈസ് നല്‍കി ശോഭന

ഓസ്ട്രേലിയയില്‍ കുടുംബത്തിനൊപ്പം നിവിൻ പോളി; സര്‍പ്രൈസ് നല്‍കി ശോഭന

Kerala Voter 3 days ago

സ്ട്രേലിയൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച്‌ പ്രശസ്ത നടി ശോഭന.

ബ്രിസ്ബേൻ നഗരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ശോഭന നിവിൻ പോളിയെയും കുടുംബത്തെയും അവിചാരിതമായി കണ്ടുമുട്ടിയത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഓസ്ട്രേലിയ സന്ദർശിക്കാൻ എത്തിയതായിരുന്നു താരം.

'എന്നോടൊപ്പം ഇതാരാണെന്ന് നോക്കൂ' എന്ന ആമുഖത്തോടെ ശോഭന ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തില്‍ നിവിൻ പോളിയുടെ ഭാര്യയെയും മകളെയും പരിചയപ്പെടുത്തിയ ശേഷമാണ് നിവിൻ വീഡിയോയിലേക്ക് പ്രത്യക്ഷപ്പെടുന്നത്. ശോഭനയുടെ പോസ്റ്റിന് താഴെ "മാഡത്തെ കാണാനായതില്‍ ഏറെ സന്തോഷം" എന്ന് നിവിൻ പോളിയും കുറിച്ചിട്ടുണ്ട്.

അതേസമയം, വീഡിയോയില്‍ നിവിൻ പോളിയുടെ മകനെ കണ്ട ആരാധകർ രസകരമായ കമന്റുകളുമായാണ് എത്തിയത്. 'ഇതെന്താ രണ്ട് നിവിൻ പോളിയോ', 'മകൻ അച്ഛന്റെ തനിപ്പകർപ്പാണ്', 'പിറകില്‍ നില്‍ക്കുന്നത് ബാംഗ്ലൂർ ഡേയ്സിലെയും തട്ടത്തിൻ മറയത്തിലെയും നിവിൻ പോളിയാണോ' എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

മോഹൻലാല്‍-തരുണ്‍ മൂർത്തി കൂട്ടുകെട്ടിലിറങ്ങിയ 'തുടരും' എന്ന ചിത്രത്തിലാണ് ശോഭന മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്. അഖില്‍ സത്യൻ സംവിധാനം ചെയ്ത 'സർവം മായ', ബി. ഉണ്ണിക്കൃഷ്ണന്റെ 'പ്രതിഛായ' എന്നിവയാണ് നിവിൻ പോളിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' ആണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ സിനിമ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter