ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി.ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. അതേസമയം, 5 കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിന് 11 രൂപയുടെ വർധനവുണ്ട്. ഡല്‍ഹിയില്‍ എഫ്ടിഎല്‍ സിലിണ്ടറിന്റെ വില 821.50 രൂപയായി.കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടർ വിലയില്‍ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. അന്ന് 993 രൂപയുടെ വലിയ വർധനവാണ് ഉണ്ടായത്. വില വർധന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, കാന്റീൻ ഉടമകള്‍ എന്നിവർക്കു വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനെ തുടർന്ന് എല്‍പിജി വിതരണത്തില്‍ ഉണ്ടായ നിയന്ത്രണങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും വില വർധനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.