ചേരുവകള്‍
- പൈനാപ്പിള്‍ കഷ്ണങ്ങളാക്കിയത് - 2 കപ്പ്
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - ചെറിയ കഷണം
- തേങ്ങ ചിരവിയത് - 1 കപ്പ്
- തൈര് - 1 കപ്പ്
- മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
താളിക്കാൻ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂണ്‍
- ഉലുവ - കാല്‍ ടീസ്പൂണ്‍
- ഉണക്കമുളക് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മുളകുപൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ പൈനാപ്പിള്‍ കഷ്ണങ്ങള്‍, അരിഞ്ഞ പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ്, അല്‍പം കറിവേപ്പില എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മൂടിവെച്ച് ചെറിയ തീയില്‍ വേവിക്കുക.
പൈനാപ്പിള്‍ വെന്തുകഴിഞ്ഞാല്‍ അരച്ചുവെച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ശേഷം തൈര് മിക്‌സിയില്‍ ഒന്ന് അടിച്ചെടുത്ത് കറിയില്‍ ചേർക്കാം. ചെറിയ തീയില്‍ ചൂടാക്കുക. തൈര് ചേർത്തശേഷം കറി തിളപ്പിക്കരുത്.
മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചശേഷം മുളകുപൊടി ചേർത്ത് ഇളക്കുക. ഈ താളിപ്പ് പുളിശ്ശേരിയില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക.
സ്വാദിഷ്ടമായ പൈനാപ്പിള്‍ പുളിശ്ശേരി തയ്യാർ! ചോറിനൊപ്പം വിളമ്പാം.

