Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമേഷ്യൻ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

പശ്ചിമേഷ്യൻ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Kerala Voter 4 months ago
പശ്ചിമേഷ്യയില്‍ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരിയില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.
122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനമാണ് അവസാന നിമിഷം സർവീസ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തില്‍ കയറാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് റദ്ദാക്കല്‍ അറിയിച്ചത്.വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് സർവീസ് നിർത്തിവെച്ചതെന്നാണ് വിവരം.അതേസമയം, കുവൈത്തില്‍ നടന്ന ഇറാൻ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരുമുണ്ട്. കുവൈത്തില്‍ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിന്റെ ടെർമിനല്‍ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകള്‍ നിർത്തിവെച്ചിരുന്നു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter