Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരിയ ദേശീയപാത സര്‍വീസ് റോഡില്‍ വൻ ഗര്‍ത്തം; ഗതാഗതം തടസപ്പെട്ടു

പെരിയ ദേശീയപാത സര്‍വീസ് റോഡില്‍ വൻ ഗര്‍ത്തം; ഗതാഗതം തടസപ്പെട്ടു

Kerala Voter 1 week ago

കാസർഗോഡ് ജില്ലയിലെ പെരിയയില്‍ ദേശീയപാത സർവീസ് റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

ബുധനാഴ്ച രാവിലെ 8.30ഓടെ കാഞ്ഞങ്ങാട്ടുനിന്ന് കാസർഗോഡേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ ഡ്രൈവറാണ് റോഡിലെ ഗർത്തം ആദ്യം കണ്ടത്.ഗർത്തം കാരണം ബസിന് മുന്നോട്ട് പോകാനാകാതെ വന്നതോടെ വാഹനം നിർത്തിയിട്ടു. ഇതോടെ കേന്ദ്ര സർവകലാശാല മുതല്‍ പെരിയ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നാലെ എത്തിയ വാഹനങ്ങളും കെഎസ്‌ആർടിസി ബസും പിന്നോട്ട് എടുത്ത് ദേശീയപാതയിലേക്ക് കയറിയാണ് യാത്ര തുടർന്നത്.വിവരമറിഞ്ഞ് ദേശീയപാത നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓവുചാല്‍ നിർമാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയമായല്ല സർവീസ് റോഡ് നിർമാണമെന്നും നാട്ടുകാർ ആരോപണം ഉന്നയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter